കയാക്കിംഗ് ബിഗിനേഴ്സ് റേസ് സംഘടിപ്പിച്ചു

കോഴിക്കോട്: ജലസാഹസിക കായിക വിനോദങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കയാക്കിംഗ് ബിഗിനേഴ്സ് റേസ് സംഘടിപ്പിച്ചു. കയാക്കിംഗ് ചാമ്ബ്യന്ഷിപ്പിനോടനുബന്ധിച്ചാണ് ജില്ലാടൂറിസം പ്രൊമോഷന് കൗണ്‍സില്‍ ചെറുവണ്ണൂര്‍ ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബ്ബുമായി ചേര്‍ന്ന് പരിപാടിസംഘടിപ്പിച്ചത്. കൊളത്തറയിലെ ചാലിയാര്‍ പുഴയിലായിരുന്നു മത്സരം.
മുപ്പത്തിയഞ്ച് ആളുകള്‍ ബിഗിനേഴ്സ് റേസില്‍ പങ്കെടുത്തു. പത്ത് വയസ്സ് മുതല്‍ അമ്ബത് വയസ്സ് വരെയുള്ളവരുണ്ടായിരുന്നു. കുട്ടികള്‍, മുതിര്‍ന്നവര്‍ എന്നീ വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരം. മുതിര്‍ന്നവരുടെ വിഭാഗത്തില്‍ അനുഗ്രഹ് ടി (19)ഒന്നാംസ്ഥാനം നേടി. എന്‍.ടി നൗഫല്‍ (33) രണ്ടാംസ്ഥാനവും നേടി. കുട്ടികളുടെവിഭാഗത്തില് നദാന് പൂവഞ്ചേരി (10), റിയ കൊടിത്തൊടി(11)എന്നിവര്‍ ഒന്നും രണ്ടുംസ്ഥാനങ്ങള്‍ നേടി.

ബേപ്പൂര്കോസ്റ്റ്ഗാര്ഡ് സ്റ്റേഷന് കമാന്‍ഡിംഗ് ഓഫീസര്കമാന്ഡന്റ് ഫ്രാന്‍സിസ് പോള്‍ മത്സരം ഉദ്ഘാടനം ചെയ്തു. വി.കെ.സി മമ്മദ് കോയഎം.എല്‍.എ,കോഴിക്കോട് പോര്ട്ട്ഓഫീസര് ക്യാപ്റ്റന്‍ അശ്വനി പ്രതാപ്,ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സിന്റെ സ്ഥാപകന്‍ കൗശിക്ക് കൊടിത്തൊടി, ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസര്‍ പി.എം റഹീം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ. മത്തായി, കോഴിക്കോട് നഗരസഭ കൗണ്‍സിലര്‍ എം. ശ്രീജഹരീഷ്, ജെല്ലി ഫിഷ് വാട്ടര്‍സ്പോര്‍ട്സ് ക്ലബ്ബിന്റെ ഓപ്പറേഷന്‍സ് മാനേജര്‍ ടി. പ്രസാദ്, സ്റ്റേറ്റ് സ്പോര്‍ട്സ്കൗണ്‍സില്‍ മെമ്ബര്‍ എംഹാരിസ്, കനോയിംഗ് ആന്റ് കയാക്കിംഗ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഒ. രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

