KOYILANDY DIARY.COM

The Perfect News Portal

കമലിനെതിരെ ആരോപണവുമായി വീണ്ടും കുമ്മനം രാജശേഖരൻ: ബി.ജെ.പി.യിൽ പോര് മൂർച്ഛിക്കുന്നു

തിരുവനന്തപുരം > ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനുനേരെ ആരോപണങ്ങളുമായി വീണ്ടും ബിജെപി നേതൃത്വം. കമല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും രാജ്യസഭ എം പി സുരേഷ് ഗോപിയേയും അപമാനിച്ചെന്ന് ആരോപിച്ച്‌ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ രംഗത്ത്.

കമല്‍ സുരേഷ്ഗോപിയേയും മോഡിയേയും അപമാനിക്കുന്നത് കേള്‍ക്കാമെന്ന് വ്യക്തമാക്കി കമലിന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് കുമ്മനം രംഗതെത്തിയത്. കമലിനെതിരെ സംഘപരിവാര്‍ നടത്തുന്ന അപവാദപ്രചാരണങ്ങളെ ബിജെപിയിലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ തള്ളികളയുന്നതിനിടെയിലാണ് കുമ്മനത്തിന്റെ പോസ്റ്റ്.
എം ടിയെയും കമലിനെയും കടന്നാക്രമിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ നിലപാടിനെ വിമര്‍ശിച്ച്‌ മുതിര്‍ന്ന ബിജെപി നേതാവ് സികെ പത്മനാഭനും, ബിജെപി വക്താവ് എംഎസ് കുമാറും രംഗതെത്തിയിരുന്നു.

രാധാകൃഷ്ണന്‍ എടുത്ത നിലപാട് വ്യക്തിപരമാണെന്നു പറഞ്ഞ് തടിയൂരാന്‍ ഒരു വിഭാഗം നേതാക്കള്‍ ശ്രമിക്കുന്നതിനിടെയാണ് കമലിനെതിരെ ആരോപണവുമായി കുമ്മനം തന്നെ രംഗതെത്തുന്നത്. ബിജെപിയിലെ ആഭ്യന്തരകലാപം പൊട്ടിത്തെറിയിലേക്ക് പോകുന്നതിന്റെ ഭാഗാമയാണ് കുമ്മനത്തിന്റെ പ്രതികരണമെന്നാണ് സൂചന.

Advertisements

നാളെ മുതല്‍ ആരംഭിക്കുന്ന ബിജെപി സംസ്ഥാന കൌണ്‍സില്‍ യോഗത്തിന് മുന്നെ രാധാകൃഷ്ണനെയും തന്റെ ഗ്രൂപ്പിനെയും രക്ഷിക്കുകയാണ് കുമ്മനത്തിന്റെ ലക്ഷ്യം.
സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെയും മുന്‍ പ്രസിഡന്റ് വി മുരളീധരന്റെയും നേതൃത്വത്തില്‍ ബിജെപിയില്‍ നടക്കുന്ന ഗ്രൂപ്പ്പോര്് പുതിയ തലത്തിലെത്തിയതായാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

കുമ്മനം രാജശേഖരന്‍ പ്രസിഡന്റായശേഷം ആര്‍എസ്‌എസിന്റെ പൂര്‍ണനിയന്ത്രണത്തിലാണ് ബിജെപി. വി മുരളീധരന്റെ നേതൃത്വത്തില്‍ സമാന്തരപ്രവര്‍ത്തനമാണ്. പ്രധാനവിഷയങ്ങളിലെല്ലാം മുരളീധരനും സുരേന്ദ്രനും ഔദ്യോഗിക നിലപാട് ആദ്യമേ വ്യക്തമാക്കി കുമ്മനത്തെ ഒതുക്കുന്നു. അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുള്ള പത്മനാഭന് മുരളീധരനോടാണ് ആഭിമുഖ്യം. കോഴിക്കോട്ട് നടന്ന ബിജെപി ദേശീയ കൌണ്‍സില്‍ യോഗത്തിന്റെ സംഘാടകസമിതിയില്‍നിന്ന് കേന്ദ്രനേതാക്കളുടെ മുന്നില്‍വച്ച്‌ പത്മനാഭന്‍ ഇറങ്ങിപ്പോയിരുന്നു. പഴയ മുരളിവിരുദ്ധരായ പി കെ കൃഷ്ണദാസും സംഘവും കുമ്മനത്തോടൊപ്പമാണ്. മുരളീധരനെ കേന്ദ്ര ഭാരവാഹിയാക്കുകയാണെങ്കില്‍ കുമ്മനത്തെ കേന്ദ്രമന്ത്രിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. മുരളീധരനെതിരെ ആര്‍എസ്‌എസിനേയും രംഗത്തിറക്കിയിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *