കനറാ ബാങ്ക് ജുവൽ അപ്രൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനo

കൊയിലാണ്ടി: കനറാ ബാങ്ക് ജുവൽ അപ്രൈസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനവും കുടുംബ സംഗമവും സംസ്ഥാന ജനറൽ സിക്രട്ടറി പി.മോഹൻരാജ് ഉൽഘാടനം ചെയ്തു. തൊഴിൽ സംരക്ഷണവും, തൊഴി ൽ സ്ഥിരതയും, ഐഡന്റിറ്റി കാർഡും അപ്രൈസർമാർക്ക് ഏർപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. എം.പി. കേളപ്പൻ അദ്ധ്യക്ഷത വഹിച്ചു. എ. അയ്യപ്പൻ ആചാരി, കെ.പി. മണികണ്ഠൻ എ.എം. രാജേന്ദ്രൻ, രമേശൻ ആചാരി, ഉമാദേവി, എൻ.കെ. രാജീവൻ, കെ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
സി.ബി.ജെ.എ.എ.ജില്ലാ പ്രസിഡണ്ടായി സി .മനോജ് കുമാറിനെയും, ജില്ലാ സെക്രട്ടറിയായി എൻ.കെ.രാജീവനെയും
തെരഞ്ഞെടുത്തു.
