കണ്ണൂർ വിമാനത്താവളത്തിലെ മരംമുറിച്ചുകടത്തിയതിന് ഉമ്മൻചാണ്ടിക്കും ബാബുവിനുമെതിരെ അന്വേഷണത്തിന് ഉത്തരവ്
കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തിലെ മരംമുറി അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി കെ ബാബുവിനും എതിരെ ത്വരിത പരിശോധനക്ക് നിര്‍ദ്ദേശം. തലശ്ശേരി വിജിലന്‍സ് കോടതിയുടെതാണ് നിര്‍ദ്ദേശം. വി ജെ കുര്യന്, ടോം ജോസ്, ജിജി തോംസണ്‍, ചന്ദ്രമൌലി എന്നിവര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്. പ്രദേശവാസി നല്കിയ ഹര്‍ജിയിലാണ് നടപടി . എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.
