കണ്ണുകളില്ലാതെ ജനിച്ച ആട്ടിൻക്കുട്ടി കൗതുകമാകുന്നു.. വീഡിയോ കാണാം

https://youtu.be/5b3GQSGR_b0
കോഴിക്കോട്: കണ്ണുകളില്ലാതെ ജനിച്ച ആട്ടിൻക്കുട്ടി കൗതുകമാകുന്നു. കോഴിക്കോട് സ്വദേശിയായ വി.ചന്ദ്രയുടെ വീട്ടിലാണ് അപൂർവ്വ ആട്ടിൻക്കുട്ടി ജനിച്ചത്. മനുഷ്യന്റെ ചുണ്ടുകളോട് സാദ്യശമുളള ചുണ്ടുകളാണ് ആട്ടിൻകുട്ടിയുടെ മറ്റൊരു പ്രത്യേകത. അനോഫ്‌ത്‌മോമിയ എന്ന അപൂർവ്വ അവസ്ഥയാണ് രോഗത്തിന് കാരണമെന്ന് വെറ്റിനറി ഡോക്ടർമാർ വ്യക്തമാക്കി.

അപൂർവ്വ ആട്ടിൻകുട്ടിയെ കാണാൻ നിരവധി ആളുകളാണ് ചന്ദ്രയുടെ വീട്ടിൽ എത്തികൊണ്ടിരിക്കുന്നത്. പിശാചിന്റെ കുട്ടിയാണ് ഇതെന്നും ആട്ടിൻ കുട്ടിയെ കൊല്ലണമെന്നും ആളുകൾ തന്നോട് ആവശ്യപ്പെടുന്നുവെന്നും ചന്ദ്ര പറഞ്ഞു. എന്നാൽ ആട്ടിൻ കുട്ടിയെ സംരക്ഷിക്കാൻ തന്നെയാണ് ഇയാളുടെ തീരുമാനം. കണ്ണില്ലാത്തതു കൊണ്ട് അമ്മയിൽ നിന്നും പാൽകുടിക്കാൻ ബുദ്ധിമുട്ടുളള ആട്ടിൻക്കുട്ടിയ്ക്ക് കുപ്പിപാലാണ് നൽകുന്നത്. കാർഡ്ബോർഡ് പെട്ടിയിലാക്കി ആട്ടിൻകുട്ടിയ്‌ക്ക് പ്രത്യേക പരിചരണം നൽകുന്ന തിരക്കിലാണിപ്പോൾ ചന്ദ്ര.

