കടലില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി
 
        തിരുവനന്തപുരം > തിരുവനന്തപുരം ആഴിമലയില്‍ കടലില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ശരണ്യ എന്ന പെണ്‍കുട്ടിയുടെ മൃതദേഹം കരിങ്കുളം ഭാഗത്താണ് കരക്കടിഞ്ഞത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ബാലരാമപുരം രാമപുരം തേരിവിള വടക്കേക്കര വീട്ടില്‍ സതീശന്റെയും സിന്ധുവിന്റെയും മകള്‍ ശരണ്യ(12) തിരയില്‍പ്പെട്ടത്. അവധിക്കാലം ആഘോഷിക്കാന്‍ കുടുംബത്തോടെ കടല്‍ത്തീരത്ത് എത്തിയതായിരുന്നു സംഘം.

തിര ശക്തമായതിനെ തുടര്‍ന്ന് ഇവിടെ കുളിക്കുന്നത് ലൈഫ് ഗാര്‍ഡുകള്‍ വിലക്കിയിരുന്നു. എന്നാല്‍ നിര്‍ദേശം പാലിക്കാതെ കടലില്‍ കുളിക്കവെയാണ് ശരണ്യ തിരയില്പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
Advertisements



 
                        

 
                 
                