കക്കൂസ് മാലിന്യം തളളിയവരെ പോലീസ് അറസ്റ്റ് ചെയ്തു

കൊയിലാണ്ടി: പൊയിൽകാവ് റോഡിനു സമീപം ഇന്നലെ രാത്രി കക്കൂസ് മാലിന്യം തളളിയവരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടോട്ടി മുതുപറമ്പ് ഷിഹാബുദ്ദീൻ (29), കണ്ണൻ (42) (ഉമ്മളത്തൂർ), നാസർ (43) (പന്നിയങ്കര) എന്നിവരാണ് അറസ്റ്റിലായത്. കൊയിലാണ്ടി പ്രിൻസിപ്പൽ എസ്.ഐ. സുമിത്ത്കുമാർ, എസ്.ഐ. ചാലിൽ അശോകൻ, ഗിരീഷ്, മനോജ്കുമാർ ടി.കെ തുടങ്ങിയവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
