ഓൺലൈൻ വെർച്വൽ അസംബ്ലി സംഘടിപ്പിച്ച് പുതുചരിത്രമെഴുതി ആന്തട്ട ജി.യു.പി സ്കൂൾ
കൊയിലാണ്ടി: മേലുർ: മനസ്സിലെ സ്കൂൾ മുറ്റത്ത് കുട്ടികളും അധ്യാപകരും ഒത്തുകൂടി, വരിവരിയായും നിരനിരയായും ചേർന്നു നിൽക്കുമ്പോൾ ലഭിക്കുന്ന ഏകതയുടെ സഹോദര്യത്തിൻ്റെ സ്കൂളിംഗിങ്ങിൻ്റെ പാഠങ്ങളുൾകൊണ്ട്. സ്കൂളുകൾ അടഞ്ഞു കിടക്കുകയും കുട്ടികൾ ഒറ്റപ്പെട്ട് പോവുകയും ചെയ്ത ഈ മഹാമാരി കാലത്ത് പഴയ ഓർമകളെ തട്ടിയുണർത്തി സ്കൂൾ അസംബ്ലി സംഘടിപ്പിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അന്തട്ട ഗവൺമെൻ്റ് വിദ്യാലയം. സ്കൂളിന്റെ ടെലിഗ്രാം ഗ്രൂപ്പ് വഴിയാണ് മുഴുവൻ കുട്ടികളെയും ലൈവ് ആയി അസംബ്ലിയിൽ പങ്കുചേർത്തത്. വീട് തന്നെ വിദ്യാലയമാക്കുക എന്നതായിരുന്നു അസംബ്ലിയുടെ ലക്ഷ്യം.

ഇല്ലായ്മകളിൽ മാറി നിൽക്കാതെ ഏതൊക്കെ തരത്തിൽ കുട്ടികളുടെ മനസ്സിൽ വിദ്യാലയ പ്രതീതി സൃഷ്ടിക്കാനാകുമെന്ന ചിന്തയിലൂന്നിയ പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നു. കോവിഡ് കാലത്ത് അറിവ് കുട്ടിക്ക് ലഭിച്ചേക്കുമെങ്കിലും സ്കൂളിംഗ് എന്നതിലൂടെ ലഭ്യമാവുന്ന സോഷ്യൽ സ്കിൽസ് നഷ്ടമാവുന്നു എന്ന തിരിച്ചറിവാണ് ഇത്തരമൊരുദ്യമത്തിലേക്ക് വിദ്യാലയത്തെ നയിച്ചത്. തുടർന്നും കുട്ടികൾക്ക് ഇട ചേർന്ന പഠിക്കാവുന്ന പുതിയ പ്ലാറ്റ്ഫോമുകൾ ഒരുക്കുകയാണ് ഇവർ. ഒരു കോടി രൂപയുടെ സ്കൂൾ ബിൽഡിംഗ് വർക്ക് ആരംഭിച്ചിട്ടുള്ള വിദ്യാലയത്തിലേക്ക് അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും നിരവധി പേരാണ് പുതുതായി പ്രവേശനം നേടിയത്.


7A ക്ലാസ് നേതൃത്വം കൊടുത്ത അസംബ്ലിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ദിനേശൻ മാസ്റ്റർ കുട്ടികളെ അഭിസംബോധന ചെയ്തു. സ്കൂൾ ഐടി കൺവീനവർ നിസാർ മുതുക്കാട്ടിൽ, ഡോ. ലാൽ രഞ്ജിത് എന്നിവർ നേത്രത്വം നൽകി. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ സൗകര്യമൊരുക്കാൻ ഡിജിറ്റൽ ചലഞ്ച് പ്രഖ്യാപിച്ച് മുന്നോട്ട് പോവുകയാണ് ഈ സർക്കാർ വിദ്യാലയം


