KOYILANDY DIARY.COM

The Perfect News Portal

ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു

കൊയിലാണ്ടി: വിയ്യൂർ അരീക്കൽ താഴെ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. റോഡും തോടും ചേർന്ന് പോവുന്ന ഭാഗത്ത് സംരക്ഷണഭിത്തിയില്ലാത്ത ഇടത്താണ് അപകടം നടന്നത്.  മരണ വീട്ടിലേക്ക് യാത്രക്കാരെയും കൊണ്ടുപോവുകയായിരുന്ന വാഹനമാണ് മറിഞ്ഞത്. ആർക്കും കാര്യമായി പരിക്കില്ല.

സ്കൂൾ ബസുകളടക്കം നിരവധി വാഹനങ്ങളും അതിലുപരി കാൽനടയാത്രക്കാരും ഉപയോഗിക്കുന്ന ഈ റോഡിൽ 150 മീറ്ററോളം ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കാൻ നിരവധി വർഷങ്ങളായി നാട്ടുകാർ അധികൃതരോട് ആവശ്യപ്പെടുന്നു.  മഴക്കാലമായാൽ തോട് കരകവിഞ്ഞ് റോഡും തോടായി മാറുന്ന ഇവിടെ നിരവധി വീടുകളിലും താമസ യോഗ്യമല്ലാത്ത വിധത്തിൽ വെള്ളം കയറുന്നതും പതിവാണ്. നഗരസഭയും ഇറിഗേഷൻ അധികൃതരും ഉത്തരവാദിത്തോടെ പെരുമാറുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.

Share news

Leave a Reply

Your email address will not be published. Required fields are marked *