ഓടികൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

തൃശൂര്‍: അവണൂരില്‍ ഓടിക്കൊണ്ടിരിക്കെ ഫോര്‍ഡ് കാര്‍ കത്തി നശിച്ചു. അവണൂര്‍ മണിത്തറയില്‍ ഞായറാഴ്‌ച രാത്രി എട്ടരയോടെയാണ് അപകടം. വണ്ടി ഓടിച്ചിരുന്ന തൃശൂര്‍ സ്വദേശി വിഷ്‌ണു സി. ദേവ് ഓടി രക്ഷപ്പെട്ടു.
തൃശൂര്‍ ഫയര്‍ സ്‌റ്റേഷനില്‍നിന്ന് ലീഡിങ് ഫയര്‍മാന്‍ പോള്‍ ഡേവീഡിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ എത്തീ തീ അണച്ചു. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.

കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കാര്‍ കത്തി തുടങ്ങിയപ്പോള്‍ തന്നെ ഡ്രൈവര്‍ പുറത്തേക്ക് ഇറങ്ങിയതിനാല്‍ അപകടം ഒഴിവായി.
Advertisements

