ഓച്ചിറ സംഭവം: ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുമ്പാകെ പെണ്‍കുട്ടിയുടെ നിര്‍ണായക മൊഴി
തന്നെ തട്ടികൊണ്ടുപോയതല്ലെന്നും ഒരുമിച്ച് ജീവിക്കാന്‍ റോഷനുമൊത്ത് നാടു വിട്ടതാണെന്നും ഓച്ചിറയിലെ പെണ്‍കുട്ടി മൊഴിനല്‍കി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കുമുമ്ബാകെയാണ് 17 വയസുകഴിഞ്ഞ പെണ്‍കുട്ടിയുടെ സുപ്രധാനമൊഴി വൈദ്യപരിശോധനയില്‍ പീഡനത്തിനിരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
വനിതാ ജെഡ്ജിയുടെ മുന്നില്‍ ഹാജരാക്കി പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.റോഷനെ റിമാന്റ് ചെയ്തു. കഴിഞ്ഞ 18 നാണ് റോഷനുമൊത്ത് പെണ്‍കുട്ടി ട്രയിനില്‍ ആദ്യം മംഗലാപുരത്തും പിന്നീട് മുമ്ബൈ പനവേലിയിലേക്കും നാടുവിട്ടത്.

പെണ്‍കുട്ടിയെ യുവാക്കള്‍ തട്ടികൊണ്ടുപോയെന്നു രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വിവിധ സംസ്ഥാനങളില്‍ അന്വേഷണം നടത്തി പെണകുട്ടിയെ കണ്ടെത്തിയത്. അതേ സമയം പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ പോലീസ് രാജസ്ഥാനിലേക്ക് പോകും.

പെണ്‍കുട്ടിക്ക് 13 വയസ്സാണ് പ്രായം എന്ന് പിതാവ് പേീലീസിനെ തെറ്റിദ്ധരിപ്പിച്ചു.17.9.2001 ആണ് നിലവിലെ രേഖയിലെ പ്രായം 18 തികയാന്‍ ഏതാനും മാസം കൂടി വേണ്ടിവരും.8-ാം ക്ലാസുവരെ രാജസ്ഥാനില്‍ താന പഠിച്ചിട്ടുണ്ടെന്നാണ് പെണ്‍കുട്ടി പറയുന്നത്.

ഇവിടെ എത്തി 6 വര്‍ഷമാവുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് പോലീസ് കൂടുതല്‍ അന്വേഷിക്കാന്‍ തീരുമാനിച്ചത് പെണ്‍കുട്ടി പറയുന്നത് ശരിയാണെങ്കില്‍ റോഷന് ജയില്‍ മോചിതനാകും.



