ഒളിമ്പിക്സ് പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു

കൊയിലാണ്ടി: ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്.യൂണിറ്റ് ഒളിമ്പിക്സ് പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ കെ.സത്യൻ ഉദ്ഘാടനം ചെയ്തു. റിയോ ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്ത കെ.വിശ്വനാഥ് മുഖ്യാതിഥിയായിരുന്നു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ബിജേഷ് ഉപ്പാലക്കൽ, മാങ്ങോട്ടിൽ സുരേന്ദ്രൻ, എ. സുബാഷ് കുമാർ, പി. വത്സല, സിദ്ധാർത്ഥ് സുധീർ എന്നിവർ സംസാരിച്ചു. പ്രശ്നോത്തരി മത്സരത്തിൽ ഗവ.മാപ്പിള എച്ച്.എസ്.എസിന് ഒന്നാം സ്ഥാനവും, ഗവ ഗേൾസ് എച്ച്.എസ്.എസിന് രണ്ടാം സ്ഥാനവും, ഗവ.ബോയ്സ് എച്ച്.എസ്.എസിന് മൂന്നാം സ്ഥാനവും ലഭിച്ചു.
