ഒക്ടോബര്‍ 13ന് യുഎഡിഎഫ് ഹര്‍ത്താല്‍

കൊച്ചി: സംസ്ഥാന വ്യാപകമായി ഒക്ടോബര്‍ 13ന് ഹര്‍ത്താല്‍ നടത്തുമെന്ന് യുഎഡിഎഫ് അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
ജിഎസ്ടി നടപ്പാക്കിയതിലെ അപാകത, ഇന്ധന വില വര്‍ധന എന്നിവയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ജിഎസ്ടി നടപ്പാക്കിയതിലൂടെ പ്രതിസന്ധി ഉണ്ടായെന്നും ഇന്ധനവില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.

