ഒ.രാജഗോപാല്‍ എ.കെ.ജി.സെന്റെറിലെത്തി നിയുക്തമുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആശംസകള്‍ അറിയിച്ചു
തിരുവനന്തപുരം: കേരള നിയമസഭയിലെ ആദ്യ ബിജെപി എം.എല്‍.എ ഒ.രാജഗോപാല്‍ സിപിഎം ആസ്ഥാനമായ എ.കെ.ജി.സെന്റെറിലെത്തി നിയുക്തമുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആശംസകള്‍ അറിയിച്ചു.
ശനിയാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് രാജഗോപാല്‍ എകെജി സെന്ററില്‍ എത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനൊപ്പം പിണറായി അദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് കോണ്‍ഫറന്‍സ് ഹാളിലേക്ക് നീങ്ങിയ നേതാക്കള്‍ ഇവിടെ വച്ച് സൗഹൃദസംഭാഷണം നടത്തി.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ രണ്ട് പേര് കൊല്ലപ്പെടുകയും ഇരുപാര്‍ട്ടി നേതാക്കളും തമ്മില്‍ വാക്ക്പ്പോര് രൂക്ഷമാക്കുകയും ചെയ്യുന്നതിനിടെയാണ് സൗഹൃദ സന്ദേശം നല്കി രാജഗോപാല്‍ പിണറായിയെ കണ്ട് ആശംസകള്‍ അറിയിച്ചത്.

