എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ്

ഡല്‍ഹി: ബീഹാര്‍ ഗവര്‍ണറായ രാംനാഥ് കോവിന്ദ് ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആയിരിക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള ഇദ്ദേഹം രണ്ടു തവണ രാജ്യസഭാംഗമായിരുന്നു. 71 വയസുകാരനായ രാംനാഥ് കോവിന്ദ് സുപ്രീം കോടതിയിലെ അഭിഭാഷകനായും പ്രവര്‍ത്തിച്ചിരുന്നു.
ഈ മാസം 23ന് അദ്ദേഹം പത്രിക നല്‍കും.ഇന്ന് ഡല്‍ഹിയില്‍ നടന്ന ബി.ജെ.പി പാര്‍ലമെന്ററി യോഗമാണ് എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ യോഗത്തില്‍ പാര്ട്ടിഅദ്ധ്യക്ഷന് അമിത് ഷായ്ക്ക് പുറമെ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്ലി,സുഷമാ സ്വരാജ്, നിതിന്‍ ഗഡ്ക്കരി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെയും മറ്റ് പ്രതിപക്ഷനേതാക്കളെയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമോ അതോ സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

