എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു, സര്‍വകലാശാല പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റിവെയ്ക്കാനാണ് തീരുമാനം. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. ഇനി നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാമാണ് മാറ്റിയത്.
കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ പരീക്ഷകളുടെ മാറ്റിവെയ്ക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായത്.

രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റിവെയ്ക്കാനുള്ള കേന്ദ്രം നിര്‍ദേശം വന്നിട്ടും കേരളത്തില്‍ മുന്‍നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടത്താനായിരുന്നു വ്യാഴാഴ്ച വൈകുന്നേരം വരെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ പരീക്ഷകള്‍ മാറ്റിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ അടക്കമുള്ള പരീക്ഷകള്‍ മാറ്റിയിട്ടും സംസ്ഥാന സര്‍ക്കാര്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാത്തതിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. പുതുക്കിയ പരീക്ഷ തിയതി പിന്നീട് അറിയിക്കും.

