എന്റെ കീഴരിയൂർ ഫേസ് ബുക്ക് കൂട്ടായ്മ ‘അഭിനന്ദനീയം 2016, വിജയവീഥി 2016 സംഘടിപ്പിച്ചു

കൊയിലാണ്ടി: എന്റെ കീഴരിയൂർ ഫോസ് ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ അഭിനന്ദനീയം 2016, വിജയവീഥി 2016 എന്നീ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം. ബി. ബി. എസ്, ബിരുധം നേടിയവർക്കും എസ്. എസ്. എൽ. – സി. പ്ലസ്ടു ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാരം കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. ഗോപാലൻ നായർ ഉപഹാരം നൽകി. എന്റെ കീഴരിയൂർ എഫ്. ബി. കൂട്ടായ്മ പ്രസിഡണ്ട് സി. എം. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിജയവീഥി കരിയർ ഗൈഡൻസ് വിദഗ്ധൻ ബോബിരാജ് തിരുവനന്തപുരം ക്ലാസ്സെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. പ്രേമ, കീഴരിയൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് കീഴരിയൂർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സാബിറ നടുക്കണ്ടി, കെ. കാർത്ത്യായനി, സബിത എൻ. എം, സുവർണ്ണ, രജിത കെ. എം, ടി. പി. അബു, ഐ. സജീവൻ, കെ. കെ. ദാസൻ, ടി. കുഞ്ഞിരാമൻ, കരുണാകരൻ നായർ, മിസ്ഹാബ്, പി. ശ്രീജിത്ത് സ്വാഗതവും, മനേഷ് സി. ആർ. നന്ദിയും പറഞ്ഞു.
