KOYILANDY DIARY.COM

The Perfect News Portal

എ കെ ആന്‍റണി ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഒരു മാസത്തെ ശമ്ബളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശം ഏറ്റെടുത്ത് എ കെ ആന്‍റണിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എ.കെ. ആന്‍റണി ഒരു ലക്ഷം രൂപ നല്‍കും. എംപി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിനായി ചെലവഴിക്കും.

ചീഫ് സെക്രട്ടറി ടോം ജോസ് ഒരു മാസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി. എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും ഈ ദൗത്യം ഏറ്റെടുക്കണമെന്ന് ടോം ജോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സാക്ഷരതാമിഷന്‍ ജീവനക്കാരും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ഏറ്റെടുത്തു. സാക്ഷരതാമിഷന്‍ ഡയറക്ടറും മുഴുവന്‍ ജീവനക്കാരും (104പേര്‍)ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. ഡെപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ ജോലിനോക്കുന്ന ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള അഞ്ചു പേരൊഴികെ മറ്റെല്ലാവരും കരാര്‍-ദിവസവേതനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അടിസ്ഥാനശമ്ബളവും ദിവസവേതനവും മാത്രം പ്രതിമാസം കൈപ്പറ്റുന്നവരാണ് ഇവര്‍.

Advertisements

കേരളത്തിന്റെ നവനിര്‍മിതിക്കായി കേരള ഗവ: നഴ്സ്സ് അസോസിയേഷന്‍ ഒരു മാസത്തെ ശമ്ബളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തിരുമാനിച്ചിട്ടുണ്ട്. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി. ഉഷാദേവിയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് സ്വീകരിച്ച്‌ ഐപിഎസ് അസോസിയേഷനും രംഗത്ത് വന്നു. ഐപിഎസുകാര്‍ ഒരു മാസത്തെ ശമ്ബളം ഒറ്റ ഗഡുവായി മുഖ്യമന്ത്രിക്ക് നല്‍കും. ഡിജിപി ലോക്നാഥ് ബഹ്റ തന്‍റെ ഒരുമാസത്തെ ശമ്ബളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.

എം ബി രാജേഷ് എംപി ഭാര്യ നിനിതാ രാജേഷ് ( ഹയര്‍ സെക്കഡറി അദ്ധ്യാപക ) എന്നിവര്‍ ഒരുമാസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും എംപിമാരും എംഎല്‍എമാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം നല്‍കണമെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അതേസമയം വിഎസ് ഒരു ലക്ഷം രൂപ കൈമാറി.

സ്പീക്കര്‍ ഓഫീസിലെ മുഴുവന്‍ ജീവനക്കാരും ഒരുമാസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. മുന്‍ എംഎല്‍എ ആന്‍റണി രാജുവും ഭാര്യയും ഒരു മാസത്തെ പെന്‍ഷന്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കി. മുന്‍ എംഎല്‍എ പന്തളം സുധാകരന്‍ ഒരു മാസത്തെ പെന്‍ഷന്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി. സംസ്ഥാന വിവരാവകാശ കമീഷണര്‍മാര്‍ ഒരു മാസത്തെ ശമ്ബളം സംഭാവന നല്‍കും.

മുഖ്യവിവരാവകാശ കമീഷണര്‍ വിന്‍സണ്‍ എം പോള്‍, കമീഷണര്‍മാരായ എസ്.സോമനാഥന്‍ പിള്ള, ഡോ.കെ.എല്‍ വിവേകാനന്ദന്‍ , കെ.വി.സുധാകരന്‍, പി.ആര്‍.ശ്രീലത എന്നിവര്‍ ഇത് മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ തന്‍റെ ഒരു മാസത്തെ ശമ്ബളവും ഒരു മാസത്തെ എം എല്‍ എ പെന്‍ഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

ആരോഗ്യ മന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ ദുരിതാശ്വസ നിധിയിലേക്ക് ഒരു മാസത്തെ ശമ്ബളം സംഭാവന ചെയ്യുന്നതിന്‍റെ സമ്മതപത്രം മുഖ്യമന്ത്രിക്ക് കൈമാറി. മന്ത്രി കെ.കെ. ശൈലജ ഒരു മാസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ തന്നെ നല്‍കിയിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *