എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ ധര്‍ണനടത്തി

കൊയിലാണ്ടി: താലൂക്കാസ്പത്രിയെ ജില്ലാ ആസ്പത്രിയായി ഉയര്‍ത്തുക, കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ ആസ്പത്രിക്കുമുന്നില്‍ ധര്‍ണനടത്തി. എ.ഐ.വൈ.എഫ് സംസ്ഥാനകമ്മിറ്റി അംഗം സി. ബിജു ഉദ്ഘാടനം ചെയ്തു. അഷറഫ് പൂക്കാട് അധ്യക്ഷതവഹിച്ചു. അഡ്വ. എസ്. സുനില്‍ മോഹന്‍, കെ. സന്തോഷ്, ടി.എം. കുഞ്ഞിരാമന് നായര്‍, കെ.എസ്. രമേശ് ചന്ദ്ര, കെ.ടി. വിവേക് എന്നിവര്‍ സംസാരിച്ചു. വി.കെ സുമേഷ്, ഹരീഷ്.പി, അനൂപ്.സി, യു.പ്രസാദ്, ദർശിത്ത്, സി.ആർ. മനേഷ് എന്നിവർ നേതൃത്വം നൽകി. കെ.എസ് രമേശ് ചന്ദ്ര സ്വാഗതം പറഞ്ഞു.
