എ.എം. കുഞ്ഞിരാമനെ അനുസ്മരിച്ചു

മേപ്പയ്യൂർ: സോഷ്യലിസ്റ്റും ജനതാദൾ നേതാവും കലാ-സാംസ്കാരിക നാടക പ്രവർത്തകനുമായിരുന്ന എ.എം. കുഞ്ഞിരാമൻ്റെ ചരമദിനം എൽ.ജെ.ഡി.യുടെ നേതൃത്വത്തിൽ ആചരിച്ചു.
അനുസ്മരണസമ്മേളനം ജില്ലാസെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി. ബാലൻ അധ്യക്ഷനായി. കെ.എം. ബാലൻ, പി.കെ. ശങ്കരൻ, പ്രിയ പുത്തലത്ത്, എൻ.എം. വിജയൻ, സി. രവി, ബി.ടി. സുധീഷ് കുമാർ, സി. രവി, കെ.കെ. രവീന്ദ്രൻ, ഇ.കെ. ലിൻസ എന്നിവർ സംസാരിച്ചു.

