ഉള്ളിയേരി-നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് അയനിക്കാട് ഭാഗത്ത് പാലം നിര്‍മിക്കാന്‍ ഭരണാനുമതിയായി

നടുവണ്ണൂര്‍: ഉള്ളിയേരി-നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് രാമന്‍പുഴയിലെ അയനിക്കാട് ഭാഗത്ത് കൊയമ്പ്രത്തുകണ്ടിക്കടവില്‍ പാലം നിര്‍മിക്കാന്‍ ഒരു കോടി രൂപയുടെ ഭരണാനുമതിയായി. പുരുഷന്‍ കടലുണ്ടി എം.എല്‍.എ.യുടെ ആസ്തി വികസനഫണ്ടില്‍നിന്നാണ് പണം അനുവദിച്ചത്. വെള്ളിയാഴ്ച 11 മണിയോടെ നിര്‍ദിഷ്ടസ്ഥലം എംഎല്‍.എ. സന്ദര്‍ശിച്ചു. നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യശോദ തെങ്ങിട, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അച്യുതന്‍, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ ടി.വി. സുധാകരന്‍, മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എം. ശ്രീധരന്‍, എന്‍. ആലി എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയത്.
50 മീറ്റര്‍ നീളവും രണ്ടരമീറ്റര്‍ വീതിയുമുള്ള കോണ്‍ക്രീറ്റ് പാലമാണ് ഇവിടെ നിര്‍മിക്കുന്നത്. പാലത്തിന് ഒമ്പത് സ്പാനുകളുണ്ടാകും. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായാല്‍ ഉടന്‍ പണി തുടങ്ങും. ഉള്ളിയേരി ഗ്രാമപ്പഞ്ചായത്തിന്റെ ഭാഗത്ത് അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ നിലവിലുള്ള റോഡ് ഉയര്‍ത്തുകയാണ് ചെയ്യുക.

എന്നാല്‍, നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഭാഗത്ത് നിലവില്‍ റോഡില്ല. ഇവിടെ വ്യക്തികളുടെ സ്ഥലമാണുള്ളത്. പാലം വരുന്നതോടെ അയനിക്കാട് തുരുത്ത് നിവാസികളുടെയും ഉള്ളിയേരിയിലെ കക്കഞ്ചേരി ഭാഗത്തുള്ളവരുടെയും കൊയിലാണ്ടി മുനിസിപ്പാലിറ്റി ഡിവിഷനില്‍പ്പട്ടവരുടെയും യാത്രാപ്രശ്നത്തിന് പരിഹാരമാകും. കൊയമ്പ്ര
ത്തുകണ്ടിക്കടവില്‍ കടത്തുതോണിയില്ല. സ്വകാര്യ വ്യക്തിയുടെ തോണിയാണ് നാട്ടുകാര്‍ ഉപയോഗിക്കുന്നത്.

