ഉപജില്ലാ സ്‌കൂള്‍ കലോത്സവം സ്വാഗതസംഘം രൂപീകരിച്ചു

കൊയിലാണ്ടി: ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 28, 29, 30, ഡിസംബര്‍ ഒന്ന്, രണ്ട് തിയ്യതികളില്‍ പൊയില്‍ക്കാവ് എച്ച്.എസ്.എസ്സില്‍ നടക്കും. സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് പ്രസി. കൂമുള്ളി കരുണാകരന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി. രാജലക്ഷ്മി, സാബു കീഴരിയൂര്‍, എ.ഇ.ഒ. മനോഹര്‍ ജവഹര്‍, ജില്ലാ പഞ്ചായത്തംഗം ശാലിനി ബാലകൃഷ്ണന്‍, കെ.സി. ഗീത, കെ. ഷിജു, കെ. ഗീതാനന്ദന്‍, സി.വി. ബാലകൃഷ്ണന്‍, ഇ. സുരേഷ് കുമാര്‍, സുജാത, ടി.കെ. ഷെറീന, കെ.ടി. രമേശന്‍ എന്നിവര്‍ സംസാരിച്ചു.
