KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഇനി എമിഗ്രേറ്റ് വഴി

കുവൈത്ത് സിറ്റി:  ഇന്ത്യയില്‍നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് എമിഗ്രേറ്റ് സംവിധാനം ഉപയോഗിക്കണമെന്ന് കുവൈത്തിലെ സ്വകാര്യ ആശുപത്രികളോട് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള എമിഗ്രേറ്റ് സംവിധാനം വഴി മാത്രമേ ഇന്ത്യയില്‍നിന്ന് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പാടുള്ളൂവെന്ന് ഇന്ത്യന്‍ എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കേരള സര്‍ക്കാറിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്‌സ്, ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് (ഒഡാപെക്), തമിഴ്‌നാട്ടിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍, ഉത്തര്‍പ്രദേശ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍, തെലങ്കാന ഓവര്‍സീസ് മാന്‍പവര്‍ കമ്പനി, ആന്ധ്രപ്രദേശ് ഓവര്‍സീസ് മാന്‍പവര്‍ കമ്പനി തുടങ്ങിയ ആറു കേന്ദ്രങ്ങളെയാണ് അംഗീകൃത റിക്രൂട്ട്‌മെന്റിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.

ആരോഗ്യ മന്ത്രാലയ ഒഴിവുകളിലേക്ക് കുവൈത്തിലെയും ഇന്ത്യയിലെയും സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി പ്രതിവര്‍ഷം ഉണ്ടാകുന്ന ഒഴിവുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളിലൂടെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്കാണ് തുടക്കം കുറിച്ചിരുന്നത്.

Advertisements

കുറഞ്ഞ ശമ്പളത്തിന് കരാര്‍ അടിസ്ഥാനത്തില്‍ നഴ്‌സുമാരെ നിയമിക്കുന്നത് നിര്‍ബാധം തുടരുന്ന പശ്ചാത്തലത്തിലാണ് എംബസി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് ഊന്നിപ്പറഞ്ഞത്.
എമിഗ്രേറ്റ് സംവിധാനം ലളിതവും സുതാര്യവുമാണെന്ന് എംബസി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. എംബസിയില്‍ എമിഗ്രേറ്റ് ഹെല്‍പ്‌ഡെസ്‌കും പ്രവര്‍ത്തിക്കുന്നു. വിശദവിവരങ്ങള്‍ക്ക് 22531716, 97229914, 22530409 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Share news

Leave a Reply

Your email address will not be published. Required fields are marked *