ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടികയുടെ പിതാവ് അന്തരിച്ചു

തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടികയുടെ പിതാവ് മുഹമ്മദ്കുട്ടി എടത്തൊടിക (67) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയ്ക്കായിരുന്നു അന്ത്യം. ആറു മാസത്തോളമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു മുഹമ്മദ്കുട്ടി. ജനാസ നമസ്ക്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് കൊണ്ടോട്ടി മുണ്ടപ്പലം ജുമുഅ മസ്ജിദില്‍ നടന്നു.
ഭാര്യ ഖദീജ, അനസ് എടത്തൊടികയെ കൂടാതെ പരേതനായ അശ്റഫ് എടത്തൊടിക, റജീന, സലീന എന്നിവരാണ് മക്കള്‍. മരുമക്കള്‍ ഹംസ മഞ്ചേരി പുല്ലഞ്ചേരി, മുജീബ് റഹ്മാന് മൊറയൂര്‍ വാലഞ്ചേരി, നസീന,സുലൈഖ.

