ഇടത് വലത് മുന്നണികള്‍ അധികാരത്തിലെത്തുമ്പോള്‍ ഒരുനടപടിയും സ്വീകരിക്കാറില്ലെന്ന് കേന്ദ്രമന്ത്രി ജെ.പി.നദ്ദ
കൊയിലാണ്ടി: നാല്പത് വര്‍ഷങ്ങളായി പരസ്പരം അഴിമതി ആരോപിക്കുന്ന കേരളത്തിലെ ഇടത് വലത് മുന്നണികള്‍ അധികാരത്തിലെത്തുമ്പോള്‍ ഒരുനടപടിയും സ്വീകരിക്കാറില്ലെന്ന് കേന്ദ്രമന്ത്രി ജെ.പി.നദ്ദ പറഞ്ഞു. എന്‍.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമബംഗാളില്‍ ഒന്നിച്ചുനില്‍ക്കുകയും കേരളത്തില്‍ അന്യോന്യം മത്സരിക്കുകയും ചെയ്യുന്ന മുന്നണികളുടെ കാപട്യം ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. തൊഴിലില്ലായ്മയുടെ കാര്യത്തില്‍ ഒന്നാംസ്ഥാനത്ത് നില്ക്കുന്ന സംസ്ഥാനമാണ് കേരളം. ഉന്നതവിദ്യാഭ്യാസ രംഗമുള്‍പ്പെടെ എല്ലാരംഗത്തും പിന്നാക്കമാണ് കേരളം – നദ്ദ പറഞ്ഞു. സി.കെ. മുരളി അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി കെ. രജനീഷ്ബാബു, ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന്, ശശി കമ്മട്ടേരി, വായനാരി വിനോദ്, ടി.കെ. പത്മനാഭന്, എ. രാധാകൃഷ്ണന്, വി.കെ. ജയന്, കെ. പ്രേംജിത്ത്, അഡ്വ. വി. സത്യന് തുടങ്ങിയവര്‍ സംസാരിച്ചു.
