ആൾ കേരള പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്സ് ഫോറം കൊയിലാണ്ടി താലൂക്ക് കമ്മിറ്റി യോഗം

കൊയിലാണ്ടി: സ്വകാര്യ ബസ്സ് വ്യവസായം തകർച്ചയെ നേരിടുകയാണെന്ന് ആൾ കേരള പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്സ് ഫോറം കൊയിലാണ്ടി താലൂക്ക് കമ്മിറ്റി യോഗം ചുണ്ടിക്കാട്ടി. സമാന്തര സർവീസുകൾ തടയുന്നതിനായി ഹൈക്കോ ടതി ഉത്തരവുണ്ടെങ്കിലും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടാവുന്നില്ല. സ്വകാര്യ ബസ്സ് വ്യവസായം നിലനിർത്താൻ ബദ്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം സർവ്വീസുകൾ നിർത്തിവെക്കുന്നതുൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് എം.കെ.സുരേഷ് ബാബു, പി.സുനിൽകുമാർ, ടി.ദാസൻ, പാറക്കൽ അബു ഹാജി, ശ്രീരാം സുനിൽ, പി.അബ്ദുള്ള, ജിതേന്ദ്രൻ, അരീക്കൽ സജീവൻ എന്നിവർ സംസാരിച്ചു.

