ആലപ്പുഴയില്‍ വന്‍ കഞ്ചാവുവേട്ട; 12 കിലോ കഞ്ചാവ് പിടികൂടി

ആലപ്പുഴ: ആലപ്പുഴയില്‍ ട്രെയിനില്‍ നിന്നും 12 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇന്നലെ വൈകീട്ട് ആലപ്പുഴയിലെത്തിയ ധന്‍ബാദ് എക്സ്പ്രസ്സില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ട്രെയിനിന്റെ സീറ്റിനടയില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ആന്ധ്രപ്രദേശ് വഴി കടന്നുവരുന്ന ട്രെയിനാണ് ധന്‍ബാദ് എക്സ്പ്രസ്.
ആര്‍പിഎഫിന്റെ പരിശോധനയിലാണ് കഞ്ചാവടങ്ങിയ ബാഗ് കണ്ടെടുത്തത്. സംഭവത്തില്‍ ആരെയും പിടികൂടാനായിട്ടില്ല. നേരത്തെയും നിരവധി തവണ ധന്‍ബാദ് എക്സ്പ്രസ്സില്‍ നിന്ന് കിലോ കണക്കിന് കഞ്ചാവ് കണ്ടെത്തിയിട്ടുണ്ട്. ട്രെയിന്‍ വഴി കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനാത്തില്‍ ആര്‍പിഎഫ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

