ആയൂർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ സമ്മേളനം കെ. ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : കൊയിലാണ്ടിയിൽ കിടത്തി ചികിത്സാ സൗകര്യമുള്ള ആയുർവ്വേദ ആശുപത്രി സ്ഥാപിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എൻ. എച്ച്. എം. ന് കീഴിൽ ഒരു ആയുർവ്വേദ ഡിസിപെൻസറി കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം അവിടെയില്ല. നിലവിൽ രോഗികൾ ബാലുശ്ശേരി ആശുപത്രി, ജില്ലാ ആയുർവ്വേദ ആശുപത്രി, തച്ചൻകുന്ന് ആശുപത്രി എന്നിവിടങ്ങളിലാണ് ആശ്രയിക്കുന്നത്. കൊയിലാണ്ടി ടൗൺ ഹാളിൽ നടന്ന ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ജില്ലാ സമ്മേളനം കെ. ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ഡോ: എസ്. സുബിൻ അദ്ധ്യക്ഷതവഹിച്ചു. ചടങ്ങിൽ മുതിർന്ന ഭിഷഗ്വരന്മാരായ മൂടാടി ശങ്കരൻ വൈദ്യർ, ഡോ; കെ. കെ. രാമകൃഷ്ണ പണിക്കർ എന്നിവരെ ആദരിച്ചു. ഡോ; ബി. ജി. അഭിലാഷ്, ഡോ: രാജു തോമസ്, ഡോ: ടി. ഗോപിനാഥൻ, ഡോ: മനോജ് കാളൂർ, ഡോ: എം. എം. സനിൽകുമാർ, ഡോ: എം. ടി. മോഹനൻദാസ് എന്നിവർ സംസാരിച്ചു. ഡോ: എസ്. എൻ. സൂരജ് അനുശോചന പ്രമേയവും, ഡോ: ബി. ജി. അഭിലാഷ് പ്രവർത്തന റിപ്പോർച്ചും,ഡോ: റീജ മനോജ് വനിതാ റിപ്പോർട്ടും ഡോ: വി. ആദിത്ത് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഡോ: ടി. ഗോപിനാഥൻ സംസ്ഥാന സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ: വത്സലാ ദേവി ഡോ: കെ. പ്രവീൺ എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഡോ: പി. കെ. അഭിജിത്ത് സ്വാഗതവും ഡോ: അർച്ചന രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
ഡ്: എസ്. സുബിൻ (പ്രസിഡണ്ട്), ഡോ: ബി. ജി. അഭിലാഷ് (സെക്രട്ടറി), ഡോ: വി. ആദിത്ത് (ട്രഷറർ) എന്നിവരെ ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുത്തു.

