ആയുര്‍വേദ മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍, കൊയിലാണ്ടി ജെ.സി.ഐ. സീനിയര്‍ സിറ്റിസണ്‍സ് ഫോറം എന്നിവ ചേര്‍ന്ന് മേലൂരില്‍ ആയുര്‍വേദ മെഡിക്കല്‍ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനംചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരന്‍ അധ്യക്ഷത വഹിച്ചു. പുഷ്പ കറുവണ്ണാരി, പി.വിശ്വന്‍, ഡോ. വി.കെ.രാജേഷ്, ഡോ. വിദ്യാ ബാലകൃഷ്ണന്‍, കെ.എ.ബിജുലാല്‍, വി.രവീന്ദ്രന്‍ നമ്പ്യാര്‍, സോമന്‍, രഞ്ജിത്ത്, എ.പി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
