KOYILANDY DIARY.COM

The Perfect News Portal

ആയിരം പേക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി

വടകര: ട്രെയിനില്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സും, എക്സൈസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ആയിരം പേക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി. മംഗള-നിസാമുദ്ദീന്‍ ട്രെയിനില്‍ ജനറല്‍ കംപാര്‍ട്ട്മെന്റില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. കടത്തിക്കൊണ്ടുവന്നയാളെ പിടികിട്ടിയില്ല. ആര്‍.പി.എഫ് എ.എസ്.ഐ ടി.വിനോദന്‍,കോണ്‍സ്റ്റബിള്‍മാരായ കെ.പി അനില്‍, അബ്ബാസ്,എം.ഡി. സലാഹുദ്ദീന്‍എക്സൈസുകാരായ എം.എസ് ഹനീഫ, രതീഷ്, സുധീര്‍ എന്നിവരാണ് തിരച്ചില്‍ നടത്തിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *