അന്യ സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയില്‍

ആറ്റിങ്ങല്‍: പൂവന്‍പാറയില്‍ ഹോളോ ബ്രിക്സ് കന്പനി ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പൂവന്‍പാറയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന മോഹന്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള എ.എം.ഹോളോ ബ്രിക്സ് കന്പനിയിലെ ഓഫീസിലാണ് അന്യസംസ്ഥാന തൊഴിലാളിയായ വിമല്‍ (30) നെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. കസേരയില്‍ ഇരിയ്ക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
രാത്രിയില്‍ വിമലിനെ കൂടാതെ മറ്റൊരു അന്യസംസ്ഥാന തൊഴിലാളിയുമാണ് ഹോളോ ബ്രിക്സ് കന്പനിയില്‍ താമസിച്ച് വന്നിരുന്നത്. ഇന്ന് രാവിലെ ഉടമ മോഹന്‍കുമാര്‍ സ്ഥാപനത്തില്‍ എത്തിയപ്പോഴാണ് വിമലിന്റെ മൃതദേഹം കണ്ടെത്തിയത്. വിമലിനോടൊപ്പം താമസിച്ചിരുന്ന അന്യ സംസ്ഥാന തൊഴിലാളിയെ കാണാനില്ല. രാത്രിയില്‍ അന്യ സംസ്ഥാന തൊഴിലാളികളായ ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നതാണോ കൊലപാതകത്തില്‍ കലാശിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ആറ്റിങ്ങല്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

