അസമില്‍ കനത്ത മഴ തുടരുന്നു

ഗുവാഹത്തി: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയാണ് ആസാമിന്റെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. സംസ്ഥാനത്തെ എട്ട് ജില്ലകളിലായി 145 ഓളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന 63,000 ത്തോളം പേര്‍ക്ക് നാശനഷ്ടങ്ങളുണ്ടായി.
ധമാജി, ലഖിംപൂര്‍, ബിശ്വനാഥ്, ഗോലഘട്ട്, ജോര്‍ഹട്ട്, ദിബ്രുഗഡ്, ചിരംഗ്, ബാര്‍പേട്ട എന്നിവയാണ് അസമിലെ വെള്ളപ്പൊക്കം ബാധിച്ച എട്ട് ജില്ലകള്‍. ഈ ജില്ലകളില്‍ 22,000 ത്തിലധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ദുരിതം ബാധിച്ചത് ധേമജി ജില്ലയിലാണ്. അടുത്ത അഞ്ച് ദിവസങ്ങളില്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇതോടെ വെള്ളപ്പൊക്കം കൂടുതല്‍ വഷളാകും. കനത്ത മഴയില്‍ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ റോഡുകളും പാലങ്ങളും കായലുകളും തകര്‍ന്നു.

2 ജില്ലകളിലായി 5 ദുരിതാശ്വാസ കേന്ദ്രങ്ങളും വിതരണ കേന്ദ്രങ്ങളും സംസ്ഥാന അധികൃതര്‍ തുറന്നിട്ടുണ്ട്. ഇവിടെ 200 ഓളം പേര് അഭയം തേടിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ഏകദേശം 3,435 ഹെക്ടര്‍ കാര്‍ഷിക ഭൂമി നശിച്ചതായി അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എ.എസ്.ഡി.എം.എ) അറിയിച്ചു. അരുണാചല്‍ പ്രദേശില്‍ മേഘപടലത്തില്‍ 800 ഓളം പേര് കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.. മാത്രമല്ല പലരെയും കാണാതായിട്ടുമുണ്ട്. എല്ലാ അഡ്മിനിസ്ട്രേറ്റീവ് സര്‍ക്കിളുകളിലും സംസ്ഥാന സര്‍ക്കാര്‍ 24 × 7 എമര്‍ജന്‍സി കണ്ട്രോള് റൂമുകള്‍ സജീവമാക്കിയിട്ടുണ്ട്, ആളുകള്‍ നദികളിലേക്കും അരുവികളിലേക്കും പോകുന്നത് തടയാന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നീമാറ്റിഘട്ടില്‍ ബ്രഹ്മപുത്ര നദി അപകടനിലയ്ക്ക് മുകളില്‍ കരകവിഞ്ഞൊഴുകുകയാണ്. ന്യൂമരിഗറിലെ ധന്‍സിരി, സോനിത്പൂരിലെ ജിയാ ഭരാലി നദികളിലെ ജലനിരപ്പും അപകടനിലയ്ക്ക് മുകളിലാണെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

