അസംഘടിത തൊഴിലാളികളുടെ കോഴിക്കോട് ജില്ലാ സമ്മേളനം

കൊയിലാണ്ടി: അസംഘടിത തൊഴിലാളികളുടെ കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ നടന്നു. സി. കെ. ജി. സെന്ററിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി. കെ. നാരായണൻ അദ്ധ്യക്ഷതവഹിച്ചു. സുധാകരൻ പ്ലാക്കാട്ട്, രാജേഷ് കീഴരിയൂർ, കെ. എം. വിജയൻ മാസ്റ്റർ, ശശി കല്ലട എന്നിവർ സംസാരിച്ചു. ഒ. കെ. ചന്ദ്രൻ മാസ്റ്റർ സ്വാഗതവും ടി. കെ. പ്രമോദ് നന്ദിയും പറഞ്ഞു.
