അവസ്ഥാന്തരങ്ങൾ നോവൽ പ്രകാശനം ചെയ്തു

കൊയിലാണ്ടി: ഷസ്ലി വരുവോറയുടെ അവസ്ഥാന്തരങ്ങൾ നോവൽ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ സത്യചന്ദ്രൻ പൊയിൽക്കാവിനു നൽകി പ്രകാശനം ചെയ്തു.അഡ്വ.ശ്രീജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു.ചെങ്ങോട്ടു കാവ് പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരൻ, മേലൂർ വാസുദേവൻ, കന്മന ശ്രീധരൻ, എൻ.വി.ബാലകൃഷ്ണൻ, ശിവദാസ് പൊയിൽകാവ്, ഒ.അശോക് കുമാർ എന്നിവർ സംസാരിച്ചു.സുകുമാരൻ വരുവോറ സ്വാഗതവും ഷസ്ലി വരുവോറ നന്ദിയും പറഞ്ഞു.
