അറബിക് കാലി ഗ്രാഫിയിൽ പ്രാവീണ്യം തെളിയിച്ച കെ.എം. ഫാത്തിമ ഫർഹയെ ആദരിച്ചു
കൊയിലാണ്ടി: അറബിക് കാലി ഗ്രാഫിയിൽ പ്രാവീണ്യം തെളിയിച്ച കെ.എം. ഫാത്തിമ ഫർഹയെ ‘സ്നേഹ തീരം’ സാംസ്കാരിക വേദി കൊയിലാണ്ടി ആദരിച്ചു. ബീച്ച് റോഡ് ഖലീജ് മൻസിലിൽ സംഘടിപ്പിച്ച ചടങ്ങിൽ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉപഹാരം നൽകി. ചടങ്ങിൽ സ്‌നേഹ തീരം ട്രഷറർ ഹുസൈൻ മുനഫർ തങ്ങൾ അധ്യക്ഷത വഹിച്ചു. ലോക കേരള സഭാംഗം കബീർ സലാല, മുൻ കൗണ്സിലർ എം. അഷ്റഫ് എന്നിവർ സംസാരിച്ചു. സ്നേഹ തീരം ചെയർമാൻ രാഗം മുഹമ്മദ് അലി സ്വാഗതവും യു.കെ. അസീസ് നന്ദിയും രേഖപ്പെടുത്തി.

