അരിക്കുളം തണൽ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നാളെ

കൊയിലാണ്ടി: അരിക്കുളം നന്മ തണൽ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം മന്ത്രി ടി.പി.രാമകൃഷ്ണൻ ഞായറാഴ്ച രാവിലെ 10.30ന് പാറക്കുളത്ത് നിർവ്വഹിക്കും. കെ.ദാസൻ എം.എൽ.എ.അദ്ധ്യക്ഷത വഹിക്കും. മന്ത്രി എ.കെ.ശശീന്ദ്രൻ ചടങ്ങിൽ മുഖ്യ അതിഥിയായിരിക്കും. 10 ഡയാലിസിസ് മെഷിൻ ആയിരിക്കും സെന്ററിൽ ഉണ്ടായിരിക്കുക. 60 പേർക്ക് ഒരുദിവസം തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്തു കൊടുക്കും. ഇത് രോഗികൾക്ക് വളരെ ഗുണകരമായിരിക്കും.
ഡയാലിസിസ് മെഷിന്റെ സ്വിച്ച് ഓഫ് കർമ്മം നന്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ആലികുട്ടി ഹാജിയും ഡയാലിസിസ് മെഷിന്റെ സമർപ്പണം കെ.ആർ.എസ്.മൊയ്തു ഹാജിയും നിർവ്വഹിക്കും. തണൽ ഡയാലിസിസ് സെന്ററിനു വേണ്ടി എം.പി.അഹമ്മദ് ഡയാലിസിസ് മെഷിൻ ഏറ്റുവാങ്ങും. ഇതു സംബന്ധിച്ചു നടന്ന പത്രസമ്മേളനത്തിൽ അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.രാധ, എ.കെ.എൻ.അടിയോടി, ഇ.സുരേഷ്, ടി.കെ.നാസർ, കെ.കെ.ആരിഫ് എന്നിവർ പങ്കെടുത്തു.

