അമ്മ മകനെ കൊട്ടേഷന്‍ കൊടുത്തു കൊന്നു

മുംബൈ: മകന്‍റെ ലൈംഗിക വൈകൃതവും അക്രമവും സഹിക്കവയ്യാതെ അമ്മ ഇളയ മകനെ മൂത്ത മകനെ കൊണ്ട് കൊട്ടേഷന്‍ കൊടുത്തു കൊല്ലിച്ചു. അമ്ബതിനായിരം രൂപയുടേതായിരുന്നു കൊട്ടേഷന്‍.
55കാരിയായ മാതാവിനേയും ബന്ധുക്കളായ സ്ത്രീയേയും നിരന്തരം ലൈംഗിക പീഡനത്തിന് ഇളയ മകന്‍ രാംചരണ്‍ വിധേയരാക്കിയിരുന്നു.

മുംബൈ ഭയാന്‍ഡറില്‍ രജനി എന്ന സ്ത്രീയാണ് തന്‍റെ ആദ്യ ബന്ധത്തിലെ മകനായ സീതാറാമിന് രണ്ടാം ബന്ധത്തിലെ ഇളയമകനെ കൊല്ലാന്‍ കൊട്ടേഷന്‍ കൊടുത്തത്.ഇരുവരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

ആഗസ്ത് 21നാണ് രാംചരണിന്‍റെ മൃതദേഹം പാറക്കുളത്തില്‍ കണ്ടെത്തുന്നത്. മൃതദേഹത്തില്‍ രാംചരണ്‍ എന്നും രജനി എന്നും പച്ച കുത്തിയിരുന്നു. എന്നാല്‍ മൃതദേഹം രജനി തിരിച്ചറിയാത്തതോടെ പൊലീസ് അന്വേഷണം പ്രതിസന്ധിയിലായി.

ഇതേ തുടര്‍ന്ന് പൊലീസ് മൃതദേഹത്തിന്‍റെ ചിത്രം നാട്ടില്‍ തിരിച്ചറിയാനായി പ്രചരിപ്പിച്ചു. ഈ 14ന് സുനിതാ ശര്‍മയെന്ന യുവതി പൊലീസ് സ്റ്റേഷനിലെത്തി മൃതദേഹം രാം ചരണിന്‍റേതു തന്നെയാണെന്ന് തിരിച്ചറിഞ്ഞു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അമ്മ രജനിക്ക് പിടിച്ചു നില്‍ക്കാനായില്ല. തന്നേയും ബന്ധുവായ സ്ത്രീയേയും രാംചരണ്‍ നിരന്തരമായി ലൈംഗിക പീഡനത്തിന് വിധേയരാക്കിയതാണ് കൊട്ടേഷന് കാരണമെന്ന് അവര്‍ പൊലീസിനോട് സമ്മതിച്ചു. ഭര്‍ത്താവിന്‍റെ ആദ്യ ബന്ധത്തിലെ മകനാണ് രാംചരണെന്നും രജനി മൊഴി നല്‍കി.
