KOYILANDY DIARY.COM

The Perfect News Portal

അബ്ബാസ് കിരസ്തോമിയുടെ ഷിറിന്‍ കാണികള്‍ക്കു വ്യത്യസ്ത കാഴ്ച്ചനുഭവമായി

തിരുവനന്തപുരം: കേരളത്തിന്റെ 21 -മത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച അബ്ബാസ് കിരസ്തോമിയുടെ ഷിറിന്‍ കാണികള്‍ക്കു വ്യത്യസ്ത കാഴ്ച്ചനുഭവമായി. ഒരു തിയറ്ററിനുള്ളില്‍ പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു പ്രണയ കഥ കാണുന്ന 112 ഇറാനിയന്‍ സ്ത്രീകളുടെയും ഒരു ഫ്രഞ്ച് യുവതിയുടെയും മുഖഭാവങ്ങള്‍ മാത്രം കാണിച്ച്‌ ഒരു കഥ പറയുകയാണ് സംവിധായകന്‍.

സിനിമയ്ക്കുളിലെ സിനിമയുടെ സംഭാഷണങ്ങളും സിനിമ കാണുന്ന കാണികളുടെ മുഖഭാവങ്ങളും മാത്രം ഉള്‍പ്പെടുത്തിയ ഈ ചിത്രം ലോകസിനിമയില്‍ തന്നെ ഈ തരത്തില്‍ ഉള്ള പരീക്ഷണങ്ങളില്‍ വ്യത്യസ്തത നിറഞ്ഞ ഒരു സിനിമയാണ്. എന്നാല്‍ ഷിറിന്‍ മേളയില്‍ അധികം ശ്രദ്ധ ലഭിക്കാതെ പോയതിന് കാരണവും ഇതേ വ്യത്യസ്തത തന്നെയാണ് എന്ന് പറയേണ്ടി വരും.

എല്ലാ കാണികള്‍ക്കും ഉളള്കൊള്ളാവുന്ന രീതിയില്‍ലേക്ക് ചിത്രം എത്താതിരുന്നതും മേളയിലെ കാണികളെ സംബന്ധിച്ചിടത്തോളം ഒരു പരിധി വരെ വിരസത അനുഭയവപ്പെടുന്ന ചില അഭിനയ പ്രകടനങ്ങളും മേളയിലെ ശ്രദ്ധ കേന്ദ്രം ആക്കുന്നതില്‍ നിന്ന് ചിത്രത്തെ പിന്നോട്ടുവലിച്ചു.

Advertisements

 

Share news

Leave a Reply

Your email address will not be published. Required fields are marked *