അപകടത്തിൽ മരണപ്പെട്ട മത്സ്യ തൊഴിലാളിക്ക് ധനസഹായം കൈമാറി
കൊയിലാണ്ടി; 2017ൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കെ മരണപ്പെട്ട പൊയിൽക്കാവ് സ്വദേശി കരിപ്പവയൽ കുനി (തട്ടാണ്ടി) അബ്ദുറഹ്മാൻ്റെ കുടുംബത്തിന് മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള ധനസഹായം കൈമാറി. അദ്ധേഹത്തിന്റെ വിധവ സുബൈദയും മകൻ നജാസും ഫിഷറീസ്, യുവജനക്ഷേമ, സാംസ്ക്കാരിക വകുപ്പു മന്ത്രി സജിചെറിയാനിൽ നിന്നും ധന സഹായമായ 10 ലക്ഷം രൂപ യുടെ ചെക്ക് ഏറ്റുവാങ്ങി.

