അന്യജാതിക്കാരനായ യുവാവിനൊപ്പം ഒളിച്ചോടിപ്പോയ യുവതിക്ക് ക്രൂരമര്‍ദ്ദനം

പാട്ന: അന്യജാതിക്കാരനായ യുവാവിനൊപ്പം ഒളിച്ചോടിപ്പോയ യുവതിക്ക് ക്രൂരമര്‍ദ്ദനം. യുവതിയെബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. നവാഡ ജില്ലയിലെ രജൗലി ഗ്രാമത്തിലാണ് സംഭവമുണ്ടായത്.
പഞ്ചായത്തിന്റെ ഉത്തരവ് പ്രകാരമാണ് യുവതിക്ക് ശിക്ഷ നല്‍കിയതെന്നാണ്. അന്യജാതിക്കാരനൊപ്പം ഒളിച്ചോടിയത് ക്രിമിനല്‍ കുറ്റമായാണ് പഞ്ചായത്ത് കാണുന്നത്. യുവതിയുടെ മാതാപിതാക്കളുടെ സമ്മതത്തോടെയായിരുന്നു പഞ്ചായത്ത് വിധി നടപ്പിലാക്കിയത്. അന്യാജാതിക്കാരന്റെ കൂടെ ഒളിച്ചോടിപ്പോകാന്‍ ശ്രമിച്ച മകള്‍ ഒരു ക്രിമിനലാണെന്ന് പിതാവും പറഞ്ഞു. .

സെപ്റ്റംബര്‍ മുപ്പതാം തീയതിയാണ് ഇരുവരും . ഒളിച്ചോടി പോയത്. സമീപത്തുള്ള ഗ്രാമത്തില്‍ ഇവര്‍ താമസവും തുടങ്ങിയിരുന്നു. എന്നാല്‍ ഗ്രാമീണര്‍ പിന്നാലെ ചെന്ന് ഇവരെ പിടികൂടി രജൗരിയിലേക്ക് മടക്കികൊണ്ട് വരികയും യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

മരത്തില്‍ കെട്ടിയിട്ട് യുവതിയെ മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പലതവണ യുവതിയുടെ ബോധം മറയുന്നതും വീഡിയോയില്‍ കാണാം.

