അന്നം അമൃതം പദ്ധതി: വന്മുകം എളമ്പിലാട് MLP സ്കൂൾ വിദ്യാർത്ഥികൾ തെരുവ് മക്കൾക്ക് ഭക്ഷണം വിളമ്പി
ചിങ്ങപുരം: വന്മുകം – എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് മക്കൾക്ക് ഉച്ചഭക്ഷണമെത്തിച്ച് മാതൃകയായി. കോഴിക്കോട് ആകാശവാണിയിൽ കുട്ടികളുടെ പരിപാടിയായ “പൂക്കുട ” അവതരിപ്പിക്കാനെത്തിയ വിദ്യാർത്ഥികളാണ് തങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണത്തോടൊപ്പം തെരുവിലെ പാവങ്ങൾക്ക് ഒരു പൊതി ഭക്ഷണം കൂടി അധികം എടുക്കുകയായിരുന്നു.
വിദ്യാലയത്തിൽ ഈ വർഷം ആരംഭിച്ച ‘അന്നം അമൃതം’ പദ്ധതിയുടെ ഭാഗമായാണ് ഭക്ഷണ വിതരണം നടത്തിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷണ പൊതികൾ വിതരണം ചെയ്തു.
സ്കൂൾ ലീഡർ ദിയലിനീഷ്, വിദ്യാർത്ഥികളായ ജിസ ഫാത്തിമ, വൈഗ രാജ്, നിരഞ്ജന എന്നിവർ നേതൃത്വം നൽകി.



