അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സ്ഥനത്തു നിന്നും രാജി വെച്ചു

ഹിന്ദി സിനിമാതാരം അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സ്ഥനത്തു നിന്നും രാജി വെച്ചു. അന്താരാഷ്ട്ര ടിവി പരിപാടിയുമായി അടുത്ത 9 മാസത്തോളം അമേരിക്കയില്‍ ചെലവഴിക്കേണ്ടതിനാലാണ് ചുമതല ഒഴിയുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
രാജിമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് സ്വീകരിച്ചു. ഗജേന്ദ്ര ചൗഹാന് ചെയര്മാന് സ്ഥാനത്ത് എത്തിയതില്‍ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് അനുപം ഖേറിന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതല നല്‍കുകയായിരുന്നു. ട്വിറ്ററിലൂടെയാണ് അനുപംഖേര്‍ ഇക്കാര്യം അറിയിച്ചത്.

ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ്ങ് മിനിസ്റ്റര്‍, രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിനയച്ച രാജിക്കത്തിന്റെ കോപ്പിയും ടിറ്ററിലൂടെ പങ്കു വെച്ചിട്ടുണ്ട്. 2017ലാണ് അനുപംഖേര്‍ പുനെ ഫിവലിം ഇന്റ്റിറ്റ്യൂട്ടിന്റെ മേധാവിയാകുന്നത്.

