അനാവശ്യ വിവാദങ്ങൾ കാരണം ജനപക്ഷ വികസനം ജനങ്ങളിലെത്തിക്കാനാകുന്നില്ല: കെ. ലോഹ്യ
കൊയിലാണ്ടി: സംസഥാനത്ത് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത് സർക്കാർ നടപ്പിലാക്കുന്ന ജനപക്ഷ വികസനം ജനങ്ങളിലെത്തിക്കുന്നതിന് തടസ്സമാവുകയാണെന്ന് ജനതാദൾ (എസ്) ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ പറഞ്ഞു. ജനതാദൾ (എസ്) കൊയിലാണ്ടി നിയോജകമണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വീടില്ലാത്തവർക്ക് വീട് നൽകുന്നതിനും, വിദ്യാഭ്യാസ മേഖലകളിൽ പുത്തനുണർവ് ഉണ്ടാക്കുന്നതിനും, ആരോഗ്യ മേഖലയിൽ പാവപെട്ടവന് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും, ക്ഷേമ പെൻഷൻ കൈകളിലെത്തിക്കുന്നതിനും സംസ്ഥാന ഗവർമെന്റ് ജാഗ്രതകാട്ടിയതായി ലോഹ്യ ആഭിപ്രായപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡണ്ട് സുരേഷ് മേലേപ്പുറത്ത് അദ്ധ്യക്ഷതവഹിച്ചു. പി. കെ. രാധാകൃഷ്ണൻ, പി. കെ. കബീർ, റാമിസ് കാപ്പാട്, സി. കെ. സുധീഷ് എന്നിവർ സംസാരിച്ചു. കെ. പി. പുഷ്പരാജ് സ്വാഗതവും, കെ. എം. ഷാജി നന്ദിയും പറഞ്ഞു.

നിയോജകമണ്ഡലം പ്രസിഡണ്ടായി സുരേഷ് മേലേപ്പുറത്ത്, സെക്രട്ടറിയായി കെ. പി. പുഷ്പരാജ്, ബി. ടി. ഫിറോസ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

