അണേല വലിയ മുറ്റം കളരി ഭഗവതി ക്ഷേത്ര മഹോത്സവം കൊടി യേറി

കൊയിലാണ്ടി: അണേല വലിയ മുറ്റം കളരി ഭഗവതി ക്ഷേത്ര മഹോത്സവം കൊടി യേറി.കീഴാറ്റുപുറത്ത് ഇല്ലം കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് ഉൽസവ ചടങ്ങുകൾ. വെള്ളിയാഴ്ച വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കൽ, കളരി പയറ്റ്, വിവിധ കലാപരിപാടികളും അരങ്ങേറും, രാത്രി 11 മണിക്ക് കോട്ടയിൽ പോക്ക് ‘അരി ചൊരിയൽ, ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഇളനീർ കുലവരവ്, താലപ്പൊലി, തുടർന്ന് വെള്ളാട്ടവും തിറകളും നടക്കും.
