അഡ്വ: കെ. സത്യനെ ജില്ലാ ആസുത്രണ സമിതിയുടെ പ്രതിനിധിയായി തെരഞ്ഞെടുത്തു

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യനെ ജില്ലാ ആസൂത്രണ സമിതി അംഗമായി തെരഞ്ഞെടുത്തു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് കലക്ട്രേറ്റിൽ നടത്തിയ തെരഞ്ഞെടുപ്പിലാണ് കെ. സത്യനെ പ്ലാനിംഗ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തത്. ജില്ലയുടെ സമഗ്രവികസനം ലക്ഷ്യംവച്ചാണ് സംസ്ഥാന ആസുത്രണസമിതി ജില്ലാതലത്തിൽ കമ്മിറ്റികൾ രൂപീകരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ പുതുതായി രൂപീകരിച്ച നഗരസഭകൾ ഉൾപ്പെടെ 7 നഗരസഭകളിൽ നിന്നായാണ് കെ. സത്യനെ തെരഞ്ഞെടുത്തിട്ടുള്ളത്. കൊയിലാണ്ടി നഗരസഭാ ഭരണത്തിനും കെ. സത്യന്റെ ഭരണ മികവിനും ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയം.
