കൊയിലാണ്ടി: അടച്ചിട്ട വീട്ടിൽ മോഷണം. കൊരയങ്ങാട് തെരുവിലെ തെക്കെ തലക്കൽ ശാന്തി ദാസിന്റെ വീട്ടിലാണ് മോഷണം. മുൻവശത്തെ വാതിൽ തകർത്ത് അകത്ത് കയറി അലമാരകൾ തകർത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ ആളില്ലായിരുന്നു. കൊയിലാണ്ടി പോലീസിൽ പരാതി നൽകി. ഒന്നും നഷ്ടപെട്ടില്ലെന്നാണ് സൂചന.