KOYILANDY DIARY.COM

The Perfect News Portal

അടച്ച ബാറുകള്‍ തുറക്കില്ല, സര്‍ക്കാറിന്റെ മദ്യനയം സുപ്രീംകോടതി ശരിവച്ചു

ന്യൂഡല്‍ഹി: ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ലൈസന്‍സ് നല്‍കിയ സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയം ചോദ്യം ചെയ്തു ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതോടെ സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയം കോടതി ശരിവച്ചു. സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന ത്രീ, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കില്ല. സംസ്ഥാനത്ത് 27 ഫൈവ് സ്റ്റാര്‍ ബാര്‍ഹോട്ടലുകള്‍ മാത്രമാവും ഇനി മദ്യം ലഭിക്കുക. ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളുന്നു എന്ന് മാത്രമാണ് ജഡ്ജി വിധിപ്രസ്താവത്തില്‍ പറഞ്ഞത്.

നിലവില്‍ കേരളത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രമാണ് ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതു ഭരണഘടനാ വിരുദ്ധമാണെന്നും തുല്യതാവകാശത്തിന്റെ ലംഘനമാണെന്നും വാദിച്ചാണ് ബാറുടമകള്‍ ഹരജി നല്‍കിയത്. എന്നാല്‍ മദ്യനയം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ഭരണഘടനയുടെ 47-ാം അനുച്ഛേദപ്രകാരം സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നു സര്‍ക്കാര്‍ വാദിച്ചു. ഇതു ശരിവച്ചാണ് സുപ്രിം കോടതിയുടെ വിധി.

സുപ്രിം കോടതി വിധി സര്‍ക്കാരിന് അനുകൂലമായതോടെ ഇനി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുക 27 ബാറുകള്‍ മാത്രമാണ്.

Advertisements
Share news