KOYILANDY DIARY

The Perfect News Portal

A.A.P നേതാവ് ധീരേന്ദ്ര ഈശ്വറിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തി

ഡല്‍ഹി > ആം ആദ്മി പാര്‍ടി നേതാവ് ധീരേന്ദ്ര ഈശ്വറിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തി. ഡല്‍ഹിക്കടുത്തുള്ള ബീഗംപുരിലാണ് സംഭവം. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ  നന്‍ഗ്ളോയിലെ വീട്ടില്‍നിന്ന് കഴിഞ്ഞ ദിവസം ഇറങ്ങിയ ധീരേന്ദ്ര തിരിച്ചെത്തിയില്ല.

ആം ആദ്മി പാര്‍ടിയുടെ ജില്ലാ ഘടകത്തില്‍ പ്രവര്‍ത്തിച്ചിരുന്ന  ധീരേന്ദ്ര യോഗ പരിപാടികളും നടത്തിയിരുന്നു. കൊലപ്പെടുത്തി വീടിനു സമീപത്തെ ചെളിയില്‍ കൊണ്ടിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. ക്രൂരമായ മര്‍ദനമേറ്റിട്ടുണ്ട്. മുഖത്ത് നിരവധി തവണ അടിയേറ്റിട്ടുണ്ട്. പൊലീസ് കേസെടുത്ത് പ്രാഥമികാന്വേഷണം തുടങ്ങി. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. ഇവരാണ് ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിച്ചത്. പൊലീസ് കുറച്ചുപേരെ ചോദ്യം ചെയ്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.