അഗതികൾക്കുള്ള ആശ്രയ കിറ്റ് വിതരണം ചെയ്തു
കൊയിലാണ്ടി: നഗരസഭയിലെ അഗതികൾക്കുള്ള ആശ്രയ കിറ്റ് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ നിർവ്വഹിച്ചു. കോവിഡ് പശ്ചാത്തലത്തിൽ സി.ഡി.എസ് ചെയർപേഴ്സൺമാരുടെ നേതൃത്വത്തിൽ അഗതി ആശ്രയ കുടുംബാംഗങ്ങളുടെ വീടുകളിൽ നേരിട്ടെത്തി കിറ്റുകൾ വിതരണം ചെയ്തു.

നഗരസഭയിലെ 300 ഓളം കുടുംബങ്ങൾക്കാണ് എല്ലാ മാസവും ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യുന്നത്. ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ വി.കെ. പത്മിനി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി. കെ. അജിത, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ദിവ്യ ശെൽവരാജ്, നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ, കൗൺസിലമാരായ മാങ്ങോട്ടിൽ സുരേന്ദ്രൻ, വി.കെ. രേഖ, കനക, സി.ഡി.എസ് ചെയർപേഴ്സൺമാർ തുടങ്ങിയവർ പങ്കെടുത്തു.


