അഖിലേന്ത്യാ വോളി മേളയുടെ ലോഗോ പ്രകാശനം ചെയ്തു

വടകര: ഡിവൈഎഫ്‌ഐ വടകരയില്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളി മേളയുടെ ലോഗോ പ്രകാശനം ചെയ്തു. മുന്‍ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഐ.എം. വിജയന്‍ പ്രകാശനം നിര്‍വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ പാലേരി രമേശന്‍ അധ്യക്ഷനായ ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ വോളി കോച്ച് വി.സേതുമാധവന്‍ ഐ.എം.വിജയനെ പൊന്നാട അണിയിച്ചു. മൊയാരത്ത് പത്മനാഭന്‍, അടിയേരി രവീന്ദ്രന്‍, പി.കെ.ദിവാകരന്‍, മാണിക്കോത്ത് രാഘവന്‍, പി.പി.രാജന്‍, ശ്രീജിത് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ സി.ഭാസ്കരന്‍ സ്വാഗതം പറഞ്ഞു. ഏപ്രില്‍ രണ്ടു മുതല്‍ ഒമ്പത് വരെ നാരായണനഗരം ഗ്രൗണ്ടിലാണ് വോളിമേള നടക്കുക.
